വഴി മറന്ന യാത്രക്കാരെ

വഴി മറന്ന യാത്രക്കാരെ
എവിടെ നിങ്ങള്‍ പോകുന്നു
വിധി തകര്‍ത്ത കൂടാരത്തില്‍
എന്തിനിയും തേടുന്നു
എന്തിനിയും തേടുന്നു
(വഴി മറന്ന...)

ഇരുളലകള്‍ പടരുന്നല്ലോ
വാതിലുകള്‍ അടയുന്നല്ലോ
കദനങ്ങള്‍ മൂടുന്ന മണ്ണില്‍
തല ചായ്ക്കാന്‍ ഇടമെങ്ങോ
ചിരിയ്ക്കാന്‍ ഒരു നിമിഷം
കരയാന്‍ ഒരു ജന്മം
വഴി മറന്ന യാത്രക്കാരെ
എവിടെ നിങ്ങള്‍ പോകുന്നു

ഒരു തണലില്‍ പറന്നണയും
കഥ പറയും ചിറകണയും
അറിയാതെ മായും -പിന്നെ
അഭിലാഷം തേടും നിറങ്ങള്‍
കൊതിയ്ക്കാന്‍ എന്തെളുപ്പം
വിധിയ്ക്കാന്‍ വിധി മാത്രം
(വഴി മറന്ന...)

Vazhi Maranna Yathrakkare...! Atham Chithira Chothi (1986). ♪ Prajeesh ♪