കല്യാണരേഖയുള്ള കയ്യില്‍ - F
കല്യാണരേഖയുള്ള കയ്യില്‍
ഒരു കണ്ണന്റെ കയ്യിന്നു ചേരും
കര്‍പ്പൂരനാളമുള്ള കണ്ണില്‍
ഒരു കള്ളന്റെ കണ്ണെന്തോ തേടും
കല്യാണരേഖയുള്ള കയ്യില്‍
ഒരു കണ്ണന്റെ കയ്യിന്നു ചേരും
മൗനം വാചാലമാകും
മോഹം വര്‍ണ്ണങ്ങള്‍ ചൂടും
മേഘങ്ങള്‍ താഴും സിന്ദൂരമേകും
ഹൃദയം ഹൃദയത്തിലലിയും
ഹൃദയത്തിലലിയും
മെല്ലെ മെല്ലെ ... പിന്നെ പിന്നെ
മെല്ലെ മെല്ലെ... ആ... പിന്നെ
കല്യാണരേഖയുള്ള കയ്യില്‍
ഒരു കണ്ണന്റെ കയ്യിന്നു ചേരും
ദേഹം ഒന്നാകെ പൂക്കും
ദാഹം വല്ലാതെ വളരും
സ്വപ്നങ്ങള്‍ കോര്‍ക്കും മാലകള്‍മാറും
അധരം അധരത്തിലൊഴുകും
അധരത്തിലൊഴുകും
മെല്ലെ മെല്ലെ ... പിന്നെ പിന്നെ
മെല്ലെ മെല്ലെ... ആ... പിന്നെ
കല്യാണരേഖയുള്ള കയ്യില്‍
ഒരു കണ്ണന്റെ കയ്യിന്നു ചേരും
കര്‍പ്പൂരനാളമുള്ള കണ്ണില്‍
ഒരു കള്ളന്റെ കണ്ണെന്തോ തേടും
മെല്ലെ മെല്ലെ ആഹഹഹ
ലാലല്ലല്ലാ ലാലല്ലല്ലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kalyanarekhayulla kaiyyil - F
Additional Info
Year:
1986
ഗാനശാഖ: