പറയുവാൻ ഇതാദ്യമായ് വരികൾ മായേ

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...
തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂടേ..
നൂറാണു നിന്റെ ചിറകിനു ചേലെഴും തൂവാലേ...
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും...
തേൻകണങ്ങൾ തിളങ്ങും നേരം പിന്നെയും... 

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...

മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം...
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം...
ഒരു പൂക്കാലം കൺകളിലാടുന്നൂ...
രാവെതോ വെൺനദിയാവുന്നൂ...
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ...
നിലാവിതൾ മെനഞ്ഞൊരാ കൂട് തേടിയോ...
ഓ.... ഓ...

പറയുവാൻ ഇതാദ്യമായ് വരികൾ മായേ...
മിഴികളിൽ ഒരായിരം മഴവിൽ പോലേ...
ശലഭമായ് പറന്നൊരാൾ അരികിൽ ചേരും...
പതിയെ ഞാൻ തൊടുന്നതും അവളോ മായും...
ഓ.... ഓ.... ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayuvaan

Additional Info

Year: 
2019

അനുബന്ധവർത്തമാനം