അമ്മ അമ്മ അമ്മായിയമ്മ

അമ്മ അമ്മ അമ്മായിയമ്മ
ജയിച്ചതാര് തോറ്റതാര്

താം തരികിട ധീം തരികിട
താം തന്ന ധീം തരികിട
തകിണ തധിമി തകിണ തധിമി താ

മാനവും മര്യാദയും തറവാടിത്തവും
മിക്ദിയിലിട്ട് നിങ്ങൾ ആഹാ പൊടിപ്പിക്കുന്നുവോ
തലയിണ മന്ത്രങ്ങൾ ഇല്ലാതെ ആക്കുവാൻ 
തലയണകൾ മുഴുവനുമേ നിങ്ങൾ കത്തിക്കുന്നൂ

രാപ്പകൽ പ്രിയമരുമക്കൾക്ക് പാരകൾ പണിയുന്നൂ
ഓമനമക്കളെ നിങ്ങൾ നിത്യം ലാളിക്കുന്നുവോ
ഒളിപ്പോരിൽ ജയിക്കാനായ് ഉറങ്ങും വേളയിൽപ്പോലും
ഉലക്കകളും ചൂലുകളും നിങ്ങൾ സൂക്ഷിക്കുന്നൂ

അമ്മ അമ്മ അമ്മായിയമ്മ
ജയിച്ചതാര് തോറ്റതാര്