വെളിച്ചം വിളക്കിനെ - M
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ
മനുഷ്യജന്മങ്ങൾ കാനൽ ജലരേഖകൾ
ബന്ധുരമാകും ബന്ധങ്ങൾ
ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ
ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും
ഊഴിയിൽ താമര മലർമൊട്ടുകൾ
ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ
അനുഭൂതി ധന്യത ചൂടി നിൽക്കും
ആ ദിവ്യബന്ധമേ നിത്യ സത്യം
ആപാദചൂഡം അഭിരാമം
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ
ഇരുട്ടിന്റെ കരിമ്പടം താനേ മൂടും
പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും
ആ ശ്യാമവർണ്ണത്താൽ ഭൂമിയാകെ
വേദനതൻ അശ്രുവർഷമാകും
ആ സ്നേഹഭംഗമേ നിത്യശാപം
ആത്മാവിലാളും തീനാളം
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ
മനുഷ്യജന്മങ്ങൾ കാനൽ ജലരേഖകൾ
ബന്ധുരമാകും ബന്ധങ്ങൾ
ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ
വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Velicham Vilakkine - M
Additional Info
Year:
1998
ഗാനശാഖ: