മേലേ പൊൻവെയിലാകാശം
മേലേ പൊൻവെയിലാകാശം പൂപ്പന്തൽ കെട്ടുന്നൂ
താഴേ കാറ്റിൻ ചെല്ലക്കൈകൾ താളം കൊട്ടുന്നൂ
പിറന്നാൾ ദിനത്തിൽ ചൊരിയൂ മനസ്സുകളേ
സുരലോകസ്നേഹാമൃതം സ്നേഹാമൃതം
(മേലേ പൊൻവെയിലാകാശം)
ധീം തനക്ക ധീം തനക്കതാം
ധീം തനക്ക ധീം തനക്കതാം
ധീം തനക്ക ധീം തനക്കതാം
ധീം തനക്ക ധീം തനക്കതാം
ഉള്ളിനുള്ളിൽ നിറയുന്നോരാനന്ദമേ
പീലി നീർത്തും സ്നേഹത്തിൻ സംഗീതമേ
ഉള്ളിനുള്ളിൽ നിറയുന്നോരാനന്ദമേ
പീലി നീർത്തും സ്നേഹത്തിൻ സംഗീതമേ
മുഖപടമില്ലാതെ പരിഭവമില്ലാതെ
ഹൃദയങ്ങൾ ചേരുന്നൂ എന്നും
നിൻ തിരു സന്നിധിയിൽ
അല്ലിയിളം കൂട് ഇല്ലിമുളം കൂട്
നമ്മുടെ ഈ വീട്
കൈത്തിരി നാളം തിഴുകൈ കൂപ്പും
സ്വർഗം തറവാട് (മേലെ പൊൻവെയിൽ)
മോഹരാഗഗോപുരങ്ങൾ തുറക്കുന്നുവോ
താലമേന്തും വാത്സല്യം പൂമൂടിയോ
കനവുകളൊന്നായി കവിതകളായ് മാറി
ഹൃദയങ്ങ: പാടുന്നൂ അമ്മേ നിൻ തിരുവായ്മൊഴികൾ
അല്ലിമലർക്കാവ് മുല്ലമലർക്കാവ് നമ്മുടെ ഈ വീട്
പുഞ്ചിരിനാളം നൃത്തം വെയ്ക്കും സ്വർഗം തറവാട് (മേലെ പൊൻവെയിൽ)