കുളമ്പടിച്ചും ഈ കുരുക്കഴിച്ചും
കുളമ്പടിച്ചും ഈ കുരുക്കഴിച്ചും
മുന്നിൽ പറന്നു വാ...
പടക്കളത്തിൽ വെന്നിക്കൊടിയുയർത്താൻ
മെല്ലെ കറങ്ങി വാ...
വെറുതെ വാറോലമാറെങ്കിൽ
ചുറ്റിപ്പിടയും അന്യായ ജന്മം
വെറുതെ വാറോലമാറെങ്കിൽ
ചുറ്റിപ്പിടയും അന്യായ ജന്മം
തേടും.... നീതിയിതാ....
നേരിൻ... നേരമിതാ....
കുളമ്പടിച്ചും ഈ കുരുക്കഴിച്ചും
മുന്നിൽ പറന്നു വാ...
പടക്കളത്തിൽ വെന്നിക്കൊടിയുയർത്താൻ
മെല്ലെ കറങ്ങി വാ...
പുതിയ പാതകൾ പണിയേണം...
നവനീതി ബോധമുയിരണിയേണം...
പുതിയ പാതകൾ പണിയേണം...
നവനീതി ബോധമുയിരണിയേണം...
നിയമവാഴ്ചകൾ തകരേണം...
അതു നാടിനിന്നു തണലരുളേണം...
വാദിയിതു പ്രതിയായ് മാറാതെയും...
രാവിലിരുളഴികൾ സ്വയമെണ്ണാതെയും...
മനസ്സിൻറ്റെ തടങ്ങളിൽ ഉഷസ്സിന്റെ തെളിച്ചത്തിൽ
ഉരുളട്ടെ ഉരുക്കിന്റെ രഥവുമായ്....
മായാസൂര്യൻ... താണ്ഡവമായ്...
മായാസൂര്യൻ... താണ്ഡവമായ്...
താണ്ഡവമായ്...
കുളമ്പടിച്ചും ഈ കുരുക്കഴിച്ചും
മുന്നിൽ പറന്നു വാ...
പടക്കളത്തിൽ വെന്നിക്കൊടിയുയർത്താൻ
മെല്ലെ കറങ്ങി വാ...
അനർത്ഥശാലകൾ തകരേണം...
നറുമന്ത്രനാളമിതളണിയേണം...
തെളിച്ചപാത്രങ്ങൾ വാർക്കേണം...
പുതുപൗരബോധമിനിയുണരേണം...
നേരു തിരയുക നാം... നെഞ്ചൂക്കുമായ്....
നേരെയെതിരിടണം... ഇട തൻറ്റേടമായ്...
ഇടിവെട്ടി പടവെട്ടി പടഹങ്ങൾ പറകൊട്ടി
ചടുലമാം ചുവടുമായ് കുതിക്കണം...
മായക്കുതിരേ... പടക്കുതിരേ...
മായക്കുതിരേ... പടക്കുതിരേ...
കുളമ്പടിച്ചും ഈ കുരുക്കഴിച്ചും
മുന്നിൽ പറന്നു വാ...
പടക്കളത്തിൽ വെന്നിക്കൊടിയുയർത്താൻ
മെല്ലെ കറങ്ങി വാ...
മായക്കുതിരേ... പടക്കുതിരേ...
മായക്കുതിരേ... പടക്കുതിരേ...