മാംഗല്യക്കാലം മഞ്ഞോലും കാലം
മാംഗല്യക്കാലം.... മഞ്ഞോലും കാലം....
മനസ്സു പാടുന്നു...
മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു...
മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു...
കുങ്കുമം കുടയും സായാഹ്നത്തിൽ...
കൂവളത്തളിരിൻ കൂടാരത്തിൽ...
പട്ടുനിലാവാൽ... പന്തലു കെട്ടാം...
പട്ടുനിലാവാൽ... പന്തലു കെട്ടാം...
പന്തലിനുള്ളിൽ തൊങ്ങലു തൂക്കാം...
മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു...
കുങ്കുമം കുടയും സായാഹ്നത്തിൽ...
കൂവളത്തളിരിൻ കൂടാരത്തിൽ...
കുത്തുവിളക്കിൻ പൊൻതിരി കത്തി
പൂക്കുല കതിരിടും പൊൻകണി ഒരുങ്ങി...
കുത്തുവിളക്കിൻ പൊൻതിരി കത്തി
പൂക്കുല കതിരിടും പൊൻകണി ഒരുങ്ങി...
പട്ടുഞൊറിഞ്ഞും കമ്മലണിഞ്ഞും
കാണാകസവിടും കൊലുസ്സുകൾ പിടഞ്ഞു....
പീലിക്കണ്ണിൽ നാണം പൂക്കും..
ദേവീശില്പം പോൽ നീ നിൽക്കെ...
പീലിക്കണ്ണിൽ നാണം പൂക്കും...
ദേവീശില്പം പോൽ നീ നിൽക്കെ...
പ്രണയ വധുവായ് നീ...
പ്രേമപൂർണ്ണിമയായ്...
മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു...
കുങ്കുമം കുടയും സായാഹ്നത്തിൽ...
കൂവളത്തളിരിൻ കൂടാരത്തിൽ...
മന്ത്രമുണർത്തും മണ്ഡപനടയിൽ...
മായികനടനത്തിൻ ചുവടുകൾ ഇതിർന്നും...
മന്ത്രമുണർത്തും മണ്ഡപനടയിൽ...
മായികനടനത്തിൻ ചുവടുകൾ വിതിർന്നും...
തങ്കമുരുക്കും തംബുരു പോലെ
മാറിലെ മണിത്തൊത്തിൽ മയക്കത്തിലമർന്നും
തൂവൽ തുമ്പാൽ ചായം ചീന്തും...
ഓമൽചിത്രം പോൽ നീ നിൽക്കെ...
തൂവൽ തുമ്പാൽ ചായം ചീന്തും
ഓമൽചിത്രം പോൽ നീ നിൽക്കെ....
രാജരതിയായ് ഞാൻ...
രാസലോലുപയായ്...
മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു...
കുങ്കുമം കുടയും സായാഹ്നത്തിൽ...
കൂവളത്തളിരിൻ കൂടാരത്തിൽ...