കണ്ണേ കണ്മണി മുത്തേ
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ
വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ
തിരിനാളമായ് തഴുകുന്നു ഞാൻ
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ
ആദ്യമായ് നിന്റെ നാവിൽ പൂവയമ്പായി ഞാനും
നീളിതൾ കണ്ണിലെ മഷിയായി ഞാൻ (2)
മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം
കുറുകും കുയിൽ കുനുപൈതലേ
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ
ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം
പാതിരാപാതയിൽ സ്വയം ഏകയായ് (2)
ചെറുചില്ലമേൽ പൂത്തു കുളിർമഞ്ഞിതൾ ശിശിരം
ഹിമയാമിനി അലിയാവൂ നീ
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ
വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ
തിരിനാളമായ് തഴുകുന്നു ഞാൻ
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ