മാമരക്കാവിൽ താമരപ്പൂവിൽ (യുഗ്മഗാനം)
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
പൂങ്കുയിൽ പെണ്ണേ കുറുങ്കുഴലൂത്
കുന്നിമണിക്കുരു മാല കൊടുക്കേണം
ഹേയ് കുഞ്ഞു കൊലുസ്സിനു തങ്കമൊരുക്കേണം
പനിനീർപ്പുഴ നീന്തുമീ...
പരൽമീൻ കുരുന്നേ വരൂ...
കൂടെ കൂത്താടാൻ കൂട്ടിനു പോരാലോ....
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
മുറ്റത്തെ മുല്ലേ മണിമഞ്ഞിൽ നീ മെല്ലെ...
മണിമുത്താരം ചാർത്താനായ് വരണം...
ചേലോലും മെയ്യിൽ ഒരു മിന്നായം മിന്നാൻ
തരി സിന്ദൂരം പെയ്യാനായ് വരണം...
മാനത്തെ മാമഴപ്പൂമഴയിൽ...
ഈ മാണിക്യച്ചിമിഴെടുത്ത്...
കാണാത്ത കാറ്റിന്റെ പൂമകളേ...
നീ കൈക്കുമ്പിൾ തേനെടുത്ത്...
നാളെ പുലരുമ്പോൾ പെണ്ണിനു പൂവേളി
മോഹച്ചിറകേറും പ്രാവിനു ജലകേളി
ഓടൂ വിളയാടൂ കുഞ്ഞിക്കുറുവാലി....
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
കന്നിപ്പൂമൈനേ ചിക് ചാഞ്ചാടും നിന്നെ...
ചെറുചില്ലോലം മേഘത്തിൽ പരത്താം...
വെള്ളിത്തേരേറി വെയിൽ തുള്ളിപ്പോം കുന്നിൽ...
ഒരു വള്ളിപ്പൊൻ ഊഞ്ഞാലിൽ ഉയർത്താം...
കാനനച്ചോല തൻ കാൽത്തളയും...
നിൻ കാഞ്ചനക്കൈവളയും...
ചേലൊത്ത ചന്ദനതൊടുകുറിയും...
നിൻ ചേമന്തിചുവപ്പഴകും...
ഇനി ചുരുൾ നീർത്തും വാർമുകിൽ പൂമുടിയും...
ആരോ മഷി തേയ്‌ക്കും കാണാകണ്ണിണയും...
കാണാ കണികാണാൻ ഒന്നു പറന്നു വരൂ....
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
സെയ് സെയ് സെയ് സെയ്‌നൊറീറ്റാ...
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
പൂങ്കുയിൽ പെണ്ണേ കുറുങ്കുഴലൂത്
കുന്നിമണിക്കുരു മാല കൊടുക്കേണം
ഹേയ് കുഞ്ഞു കൊലുസ്സിനു തങ്കമൊരുക്കേണം
പനിനീർപ്പുഴ നീന്തുമീ...
പരൽമീൻ കുരുന്നേ വരൂ...
കൂടെ കൂത്താടാൻ കൂട്ടിനു പോരാലോ....
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
മുറ്റത്തെ മുല്ലേ മണിമഞ്ഞിൽ നീ മെല്ലെ...
മണിമുത്താരം ചാർത്താനായ് വരണം...
ചേലോലും മെയ്യിൽ ഒരു മിന്നായം മിന്നാൻ
തരി സിന്ദൂരം പെയ്യാനായ് വരണം...
മാനത്തെ മാമഴപ്പൂമഴയിൽ...
ഈ മാണിക്യച്ചിമിഴെടുത്ത്...
കാണാത്ത കാറ്റിന്റെ പൂമകളേ...
നീ കൈക്കുമ്പിൾ തേനെടുത്ത്...
നാളെ പുലരുമ്പോൾ പെണ്ണിനു പൂവേളി
മോഹച്ചിറകേറും പ്രാവിനു ജലകേളി
ഓടൂ വിളയാടൂ കുഞ്ഞിക്കുറുവാലി....
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
കന്നിപ്പൂമൈനേ ചിക് ചാഞ്ചാടും നിന്നെ...
ചെറുചില്ലോലം മേഘത്തിൽ പരത്താം...
വെള്ളിത്തേരേറി വെയിൽ തുള്ളിപ്പോം കുന്നിൽ...
ഒരു വള്ളിപ്പൊൻ ഊഞ്ഞാലിൽ ഉയർത്താം...
കാനനച്ചോല തൻ കാൽത്തളയും...
നിൻ കാഞ്ചനക്കൈവളയും...
ചേലൊത്ത ചന്ദനതൊടുകുറിയും...
നിൻ ചേമന്തിചുവപ്പഴകും...
ഇനി ചുരുൾ നീർത്തും വാർമുകിൽ പൂമുടിയും...
ആരോ മഷി തേയ്‌ക്കും കാണാകണ്ണിണയും...
കാണാ കണികാണാൻ ഒന്നു പറന്നു വരൂ....
മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ്... മംഗളമേളമൊരുങ്ങും കല്യാണം..
പൂങ്കുയിൽ പെണ്ണേ കുറുങ്കുഴലൂത്
കുന്നിമണിക്കുരു മാല കൊടുക്കേണം
ഹേയ് കുഞ്ഞു കൊലുസ്സിനു തങ്കമൊരുക്കേണം
പനിനീർപ്പുഴ നീന്തുമീ...
പരൽമീൻ കുരുന്നേ വരൂ...
കൂടെ കൂത്താടാൻ കൂട്ടിനു പോരാലോ....