ഡോ.ബേബി ശ്രീറാം

Dr.Baby Sreeram
Date of Birth: 
ചൊവ്വ, 30 May, 1972
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 3

തിരുവനന്തപുരത്തെ ഒരു സംഗീത കുടുംബത്തിൽ ജനനം. ശ്രീമതി അനന്തലക്ഷ്മി വെങ്കിട്ടരാമനാണ് സംഗീതത്തിലെ ബേബിയുടെ ആദ്യ ഗുരു.സംഗീത കലാനിധി ടിം.എം ത്യാഗരാജൻ,സംഗീത കലാചാര്യ ശ്രീ എസ്.പി നാരായണ സ്വാമി എന്നിവരിൽ നിന്ന് തുടർപഠനം. ഇന്ത്യാഗവണ്മെന്റിന്റെ കൾച്ചറൽ സ്കോളർഷിപ്പ് നേടിയിരുന്നു.1994ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ സംഗീതത്തിൽ ബിരുദാനന്തര ബിരുദം. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ സംഗീതത്തിൽ ഗവേഷണവും പൂർത്തിയാക്കി പി എച് ഡി കരസ്ഥമാക്കി. കർണ്ണാടിക് സംഗീത സഭകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഡോ.ബേബി. പല വിദേശ രാജ്യങ്ങളിലും കച്ചേരികൾ നടത്തി. സംഗീത കോളേജുകൾക്ക് ക്ലാസ്സുകൾ എടുത്തു. വർണ്ണങ്ങൾ,സ്വരജതികൾ,കൃതികൾ,തില്ലാനകൾ തുടങ്ങിയവ കമ്പോസ് ചെയ്തു. പ്രസിദ്ധ സംഗീതജ്ഞനായ കെ എൽ ശ്രീറാമാണ് ഡോ.ബേബിയുടെ ഭർത്താവ്. ശ്രീറാമിന്റെ തന്നെ സംഗീത സംവിധാനത്തിൽ മലയാളത്തിൽ “മഴമേഘപ്രാവുകൾ” എന്ന സിനിമയിൽ ആദ്യമായി പാടിയിരുന്നു. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ “അന്ധേരി” എന്ന ചിത്രത്തിനു വേണ്ടി പാടിയ “കറുമ്പനാണ് കണ്ണൻ എന്ന ഗാനം” ശ്രദ്ധേയമായി. ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായ ഡോ.ബേബി കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു. കുട്ടികൾ ഭരത്, അനഘ എന്നിവർ.

അവലംബങ്ങൾ