കറുമ്പനാണ് കണ്ണൻ
കറുമ്പനാണ് കണ്ണൻ കുറുമ്പനാണ് കണ്ണൻ
കള്ളനാണ് കള്ളൻ നീലക്കമലനയനൻ കണ്ണൻ
മണ്ണു തിന്ന കണ്ണൻ മനസ്സു തന്ന കണ്ണൻ
പൈക്കളോടു കൊഞ്ചും കണ്ണൻ പാൽ കവർന്ന കണ്ണൻ
കണ്ണെത്താ ദൂരം കാട്ടിൽ കാലിയെ മേച്ചുംകൊണ്ട്
കാരിയം കാണണ കണ്ണൻ..(കറുമ്പനാണ് കണ്ണൻ,കള്ളക്കുറുമ്പനാണ് )
കാളിയനെന്നൊരു സർപ്പ ഫണത്തിലെ നൃത്തക്കണ്ണൻ
കാമിനിമാരുടെ നാണം കാണുമൊരു ആലിലക്കണ്ണൻ (2)
കുഴൽ വിളിച്ചു മയക്കണ കണ്ണൻ ഉരൽ വലിച്ചു ചിരിക്കണ കണ്ണൻ
ഗോവർദ്ധനം കൈവിരലിൽ പൂക്കുടയാക്കിയ താമരക്കണ്ണൻ (കറുമ്പനാണ് )
നാദിർ ദിർ ദാനാ..നാദിര് ദിറു ദാനാ..
വെണ്ണയും കട്ടു നടക്കാതെ വല്ലഭിമാരൊത്തു കൂടാതെ
മായകൾ കൊണ്ടു വലക്കാതെ രാധയെ നോക്കിയിരിക്കാതെ
അമ്മ യശോദ വിളിക്കണ നേരം ആ വഴി ഈ വഴി ചെന്നലയാതെ
മുന്നിൽ നീ വന്നിരിക്ക് അമ്മയുടെ കള്ളനല്ലേ
കണ്ണിലുണ്ണിക്കണ്ണനല്ലേ പാലു തരാം വെണ്ണ തരാം
പാട്ടു പാടി ചായുറക്കാം (കറുമ്പനാണ്)