പകലിൻ പടവിൽ

പകലിൻ പടവിൽ  മഴവിൽ തണലിൽ
പനിനീരുതിരുംപവിഴം തിരയാൻ
മാമഞ്ഞിൻ കൈയ്യിൽ ഊഞ്ഞാലാടി
മാലേയക്കാറ്റിൽ പാട്ടും പാടി (2)
വരവായിതിലേ മഴമേഘപ്രാവുകൾ
(പകലിൻ പടവിൽ...)

ഒരു നേർത്ത തൂവൽ വീശിയും
അലിവോടുരുമ്മിയും
തെളിമിന്നൽ മിന്നി മായുമീ
മിഴിയൊന്നു ചിമ്മിയും
വെയിൽ ചായും പുഴയോരം
കുനുകൂടു തേടിയലയാം (2)
പുതിയൊരു മാരിച്ചിറകേറി ചെറുതൂവൽക്കുട ചൂടി
ചുരവളവുകളിതുവഴി ഓമൽക്കിളി കോലക്കുഴലൂതും നേരം (2)
അരിയ മുകിലേ മനസ്സോടലിയും
(പകലിൻ പടവിൽ...)


ഒരു കുഞ്ഞു മാൻകിടാവു പോൽ പിടയുന്ന കണ്ണുമായ്
വിട വാങ്ങി മാഞ്ഞു പോകുമീ
പ്രണയാർദ്ര സന്ധ്യയിൽ
ഇടനെഞ്ചിൽ കൊതിയോടെ
ഉയിരോടുരുമ്മി നിൽക്കാം (2)
മുടിയിഴ മാടി പുതുപ്പൂച്ചൂടിയും ഈറൻ മെയ്യിലാലെ
 കസവല ഞൊറിയിടുമൊരു
ദീപത്തിരി പോലെതിരുമുൻപിൽ തെളിയാം(2)
അരിയ മുകിലേ മനസ്സോടലിയും
(പകലിൻ പടവിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalin Padavil

Additional Info

Year: 
2001

അനുബന്ധവർത്തമാനം