പൂമാനമേ ഒരു രാഗമേഘം താ - F

പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ ആ..
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീചിയായ് കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)

പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദമണിമയമായ്..
(പൂമാനമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Poomaname Oru ragamegham - F

Additional Info

Year: 
1985

അനുബന്ധവർത്തമാനം