താളം നെഞ്ചിന്‍താളം
താളം നെഞ്ചിന്‍താളം നാളം കണ്ണിന്‍നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ബന്ധം
വര്‍ണ്ണങ്ങള്‍ നാദങ്ങള്‍ എണ്ണങ്ങള്‍ ഒന്നായ്
താരുണ്യം തേൻപെയ്യും ഉള്ളങ്ങൾ ഒന്നായ്
പാടേണം ആടേണം ഇഷ്ടംപോലെ നാം
കൂടെ നാം എന്തെന്തും ആസ്വദിക്കേണം
താളം നെഞ്ചിന്‍താളം നാളം കണ്ണിന്‍നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ബന്ധം
നാകനന്ദിനികള്‍ ലാസ്യമാടിവരും യാമം
പ്രേമവാടികയില്‍ അല്ലിപ്പൂവിരിയും യാമം
ലഹരികളാലെ ലഹരികള്‍ കോരി
ഹൃദയങ്ങള്‍ ഒന്നാകവേ
ആലസ്യത്തിന്‍ ഹാരം നമ്മള്‍ തമ്മില്‍ മാറേണം
ദേഹം കൊണ്ടു നമ്മള്‍ തമ്മില്‍ ദേഹം മൂടേണം
ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം
താളം നെഞ്ചിന്‍താളം നാളം കണ്ണിന്‍നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ബന്ധം
രാഗസാന്ദ്രതയില്‍ മൗനം ചേര്‍ന്നലിയും നേരം
കാമ ഞാണൊലിയില്‍ ഏതും വീണടിയും നേരം
മധുരിമയാലെ മധുരങ്ങള്‍ കോരി മോഹങ്ങളൊന്നാകവേ
ആനന്ദത്തിന്‍ സ്വര്‍ഗ്ഗം നമ്മള്‍ മണ്ണില്‍ തീര്‍ക്കേണം
ദാഹം കൊണ്ടു നമ്മള്‍ തമ്മില്‍ ദാഹം മാറ്റേണം
ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം
താളം നെഞ്ചിന്‍താളം നാളം കണ്ണിന്‍നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ബന്ധം
വര്‍ണ്ണങ്ങള്‍ നാദങ്ങള്‍ എണ്ണങ്ങള്‍ ഒന്നായ്
താരുണ്യം തേൻപെയ്യും ഉള്ളങ്ങൾ ഒന്നായ്
പാടേണം ആടേണം ഇഷ്ടംപോലെ നാം
കൂടെ നാം എന്തെന്തും ആസ്വദിക്കേണം
താളം നെഞ്ചിന്‍താളം നാളം കണ്ണിന്‍നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ബന്ധം