ഏതോ സ്വരം മൂളുന്നു

ഏതോ സ്വരം മൂളുന്നു മാനസം
മഴവില്ലില്‍ നിന്നും നിറം തേടിയെഴുതും
ആയിരം ആശംസയോടെ
(ഏതോ സ്വരം...)

വിണ്ണിലെ കന്യകൾ താലമേന്തി
കിങ്ങിണി ചില്ലകൾ പൂക്കളേന്തി
ഈ നല്ല സമ്മാനം നീ
കൈ നീട്ടി വാങ്ങി വാ വാ വാ വാ
(വിണ്ണിലെ...)

ഒരു ചിരിയുടെ ഒളിയിൽ
മധു മൊഴിയുടെ അലയിൽ
ജീവൻ പൂക്കും നേരം
ഒരു മധുരമിതാ നൽകാൻ
ഏതോ സ്വരം മൂളുന്നു മാനസം

താരിളം തെന്നലിൻ ഗാനമേള
താരകൾ ഏകിടും ദീപമാല
ഉല്ലാസ കല്ലോലം നീ
അകതാരിലേന്തി വാ വാ വാ വാ
(താരിളം...)

പനിമഴയുടെ കുളിരും
മതികലയുടെ അഴകും
ഉള്ളം കൊള്ളും നേരം
ഒരു സുകൃതമതിൽ മുങ്ങി
(ഏതോ സ്വരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Etho swaram moolunnu