കുതിരപോലെ പടക്കുതിര പോലെ
കുതിരപോലെ പടക്കുതിര പോലെ
കാറ്റുപോലെ കാട്ടാറു പോലെ
കുതിച്ചു കുതിച്ചു കുതിച്ചു
ഹാ കൊതിച്ചു കൊതിച്ചു കൊതിച്ചു
മദിച്ചു ചിരിച്ചു ഹാ
ഗോദയിൽ ഞങ്ങൾ വന്നിടും
നാളെ വന്നിടും
പയറ്റുവാൻ
ജയിക്കുവാൻ
മലർത്തുവാൻ
ഗോദയിൽ ഞങ്ങൾ വന്നിടും
നാളെ വന്നിടും
'ഉം ഉം നടക്കും നടക്കും നാളെ കാണാമല്ലോ'
കുതിരപോലെ പടക്കുതിര പോലെ
കാറ്റുപോലെ കാട്ടാറു പോലെ
കാണാൻ പോകും പൂരം പറയൂല്ല
ഞങ്ങൾ പറയൂല്ല
പറഞ്ഞാലോ..വിറച്ചു പോകും
നിങ്ങൾ വിറച്ചു പോകും
വിറച്ചാലോ..കിടന്നുപോകും
നിങ്ങൾ കിടന്നുപോകും
കിടന്നാലോ..തളർന്നു പോകും
നിങ്ങൾ തളർന്നു പോകും
വെരട്ടാതെട തങ്കപ്പാ വെരട്ടാതെ
കുതിരപോലെ പടക്കുതിര പോലെ
കാറ്റുപോലെ കാട്ടാറു പോലെ
നാട്ടുകാരെ ഞാൻ വീണ്ടും തറപ്പിച്ചു പറയുന്നു
കുട്ടൻപിള്ളേ ഒന്നുമില്ലാ ഒന്നുമില്ലാ
അയ്യയ്യോ കുട്ടൻപിള്ള ഒന്നുമില്ലാ ഒന്നുമില്ലാ
ഫയൽവാനെ കണ്ടുപോയാൽ ഞെട്ടിപ്പോകും
കരൾ പൊട്ടിപ്പോകും
ചിരി വറ്റിപ്പോകും
തറ പറ്റിപ്പോകും
കഷ്ടം കഷ്ടം കഷ്ടം കഷ്ടം തട്ടിപ്പോകും
അവർ തട്ടിപ്പോകും