വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും

മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
വന്ദനമാലതൻ നിഴലിൽ നീയൊരു
ചന്ദനലതപോൽ നിൽക്കും
വാർമുകിൽ വാതിൽ തുറക്കും
വാർതിങ്കൾ നിന്നു ചിരിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും

നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നിൻ പാട്ടിലൂറും ശൃംഗാരമധുവും
നീഹാരാർദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാനൊരു മലർക്കൊടിയാകും
വാർമുകിൽ വാതിലടയ്ക്കും
വാർത്തിങ്കൾ നാണിച്ചൊളിക്കും

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Valkannezhuthi Vanapushpam Choodi

Additional Info