ഓടിപ്പോകും വസന്തകാലമേ

ഓടിപ്പോകും വസന്തകാലമേ...
ഓടിപ്പോകും വസന്തകാലമേ
നിൻ മധുരം ചൂടിനിൽക്കും പുഷ്പവാടി ഞാൻ
കാട്ടിൽ വീണ കനക താരമേ
കാട്ടിൽ വീണ കനക താരമേ
നിൻ വെളിച്ചം കണ്ടുവന്ന വാനമ്പാടി ഞാൻ
ഓടിപ്പോകും വസന്തകാലമേ

നിൻ ചിരിതൻ മുത്തുതിർന്നുവോ...
നിൻ ചിരിതൻ മുത്തുതിർന്നുവോ
സ്വർണ്ണമല്ലി പൂവുകളായ് മിന്നി നിൽക്കുവാൻ
നിൻ മൊഴികൾ കേട്ടുണർന്നുവോ
നിൻ മൊഴികൾ കേട്ടുണർന്നുവോ
കാട്ടരുവി നിൻ സ്വരത്തിൽ പാട്ടു പാടുവാൻ
ഓടിപ്പോകും വസന്തകാലമേ

നീയരികിൽ പൂത്തു നിൽക്കുകിൽ...
നീയരികിൽ പൂത്തു നിൽക്കുകിൽ
എൻ മനസ്സിൽ നിർവൃതിതൻ ഗാനമഞ്ജരി
നിന്നുടലിൻ ഗന്ധമേൽക്കുകിൽ
നിന്നുടലിൻ ഗന്ധമേൽക്കുകിൽ
എൻ കരളിൽ മന്മഥന്റെ മദനഭൈരവി

ഓടിപ്പോകും വസന്തകാലമേ
നിൻ മധുരം ചൂടിനിൽക്കും പുഷ്പവാടി ഞാൻ
കാട്ടിൽ വീണ കനക താരമേ
കാട്ടിൽ വീണ കനക താരമേ
നിൻ വെളിച്ചം കണ്ടുവന്ന വാനമ്പാടി ഞാൻ
ഓടിപ്പോകും വസന്തകാലമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odippokum Vasanthakaalame

Additional Info