തേൻപൂവേ നീയൊരല്പം

ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ്
ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ്
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ

തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ
നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ
പൊൻപരാഗം താ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ
തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ
നീ കുടിക്കും തേനിനു പകരം ഗാനമാല താ
ഒരു ഗാനമാല താ

ഏതു നിലാവിൽ ഏതു കിനാവിൽ
മോഹമുണർന്നെൻ ജീവനുലഞ്ഞു
ഈ വൈശാഖം തന്ന നിലാവിൽ
പൂമഴ പെയ്തെൻ പ്രാണനുലഞ്ഞു
താളത്തിൽ കാറ്റോടും നേരം
തലചായ്ക്കും കുടമുല്ലത്തൈ
കല്പനയിങ്കൽ നീ കാറ്റായ്
ഞാൻ പാവം മുല്ലത്തൈയായി

എന്നുടെ മോഹം നിന്നിലലിഞ്ഞു
നിന്നുടെ മോഹം എന്നിലലിഞ്ഞു
കാടിതിൽ സ്വർഗ്ഗം നീയുണ്ടെങ്കിൽ
സ്വർഗ്ഗവും നരകം നീയില്ലെങ്കിൽ
പറയാനൊരു കഥ കരളിൽ
പൈങ്കിളി പോലെ പിടയ്ക്കുന്നു
മധുരം പാടും കിളിയാകൂ നീ
എൻ പൊൻകൂട്ടിലെ കിളിയാകൂ

തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ

തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ
നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ
പൊൻപരാഗം താ
തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ
നീ കുടിക്കും തേനിനു പകരം ഗാനമാല താ
ഒരു ഗാനമാല താ

ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ്
ജിംജിംബോ ജിംബോ ജിംജിംബോ ഹൊയ്
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenpoove neeyoralpam