പുഴയിൽ ജലമെടുക്കാൻ പോയ്

ആ.... ആ....
പുഴയിൽ ജലമെടുക്കാൻ പോയ്
വേരിന്നു വെട്ടേറ്റതറിഞ്ഞോരു
പെണ്ണിലയുടെ 
നേവാർന്ന ഭയം പോലെ...
സഖീ...
ഈ ജീവിതം..

നീ നട്ട കണ്ണീർച്ചെമ്പകം 
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ...
നീ നട്ട കണ്ണീർച്ചെമ്പകം 
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ...
നീ പോയ വഴികളിൽ...
മഴ മാഞ്ഞ വഴികളിൽ...
വെയിൽ മാത്രമാവുന്നു ഞാനും...
ഒരു വെയിൽ മാത്രമാവുന്നൂ...

ഏതൊരു വേനലിനുള്ളിലുമുണ്ടാകും
ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രീ...
ഏതൊരു വേനലിനുള്ളിലുമുണ്ടാകും
ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രീ...

ആ.... ആ....
പുഴയിൽ ജലമെടുക്കാൻ പോയ്
വേരിന്നു വെട്ടേറ്റതറിഞ്ഞോരു
പെണ്ണിലയുടെ 
നേവാർന്ന ഭയം പോലെ...
സഖീ...
ഈ ജീവിതം..

ഞെഞ്ചു കീറിയൊരു മൊട്ടു വിരിയാൻ
നോവുന്നൊരു ചില്ല പോൽ...
പെണ്ണേ ഉയിരാകെ പൊള്ളുന്നു 
പല വെയിലായ്...
നിൻ മൗനവും...
നിൻ മൊഴികളും...
താനേ വിതുമ്പുന്നൂ...

ആ.... ആ....
കരഞ്ഞു പെയ്യാൻ നീയെനിക്കൊരു
പിടി മണ്ണു തരൂ...
മരിക്കാതിരിക്കാൻ..
ഒരു നല്ല വാക്കിൻ്റെ...
തണലു തരൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puzhayil Jalamedukkan Poyi

Additional Info