മേടസൂര്യന്റെ

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ
മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ
ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം   
മിഴികളിൽ മഴയുള്ള സന്ധ്യേ...
മിഴികളിൽ മഴയുള്ള സന്ധ്യേ...

വഴിയിലെ കാറ്റും വയലിലെ പൂക്കളും
ചോദിപ്പൂ നിന്നെ പൂമാതേ (2)
ഹൃദയത്തിൽ പെയ്യുന്ന മൗനം മണക്കുന്ന
പ്രാണന്റെ പാട്ടുമായ് ഇനിയെന്ന് നീയീ
വഴിയെന്നു വെറുതെ കിനാവ് കാണുന്നു പെണ്ണേ
പൂമാതേ .....

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ
ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം  
മിഴികളിൽ മഴയുള്ള സന്ധ്യേ...

ഉയിരിലെ വാടും മന്ദാര സന്ധ്യകൾ
ചോദിപ്പൂ നിന്നെ പൂമാതേ (2)
ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ
ഇതളഴിയാ പൂവുമായ് ഇനിയെന്ന് നീയെന്റെ
ജീവന്റെ വഴിവക്കിൽ വരുമെന്ന് വെറുതെ നിനച്ചു
പൂമാതേ ....
മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു  നീ
ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം
മിഴികളിൽ മഴയുള്ള സന്ധ്യേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Medasooryante

Additional Info

Year: 
2019

അനുബന്ധവർത്തമാനം

അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന ഗാനം

2017 ലെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്നു എന്ന പ്രത്യേകത ഈ പാട്ടിനും ചിത്രത്തിനുമുണ്ട്. സിതാര കൃഷ്ണകുമാര്‍ (ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു), ഇന്ദ്രന്‍സ് (ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു),  അപ്പു ഭട്ടതിരി (ചിത്രത്തിന്റെ എഡിറ്റര്‍), രംഗനാഥ് രവി (ചിത്രത്തിന്റെ ശബ്ദസംവിധാനം), മുത്തു (കളറിംഗ് ചിത്രാഞ്ജലി)...    
ചേർത്തതു്: Neeli