കൊച്ചുണ്ണി വാഴുക
നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
ഇല്ലം നിറയുക വള്ളം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
ഇല്ലം നിറയുക വള്ളം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
കല്ല് വാഴുക പുല്ലും വാഴുക
പൂവ് വാഴുക മണവും വാഴുക
പാട്ട് വാഴുക ഈണം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
അരങ്ങ് വാഴുക പന്തല് വാഴുക
നാടൊരുങ്ങാൻ പൊലിയുക പൊലിയുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക...
നാട് വാഴുക നഗരം വാഴുക...
വാങ്ങി വജ്രാങ്കിയിൽ വീശി...
കണ്ണടക്കി... കടകം വെട്ടി...
നില മാറി... കുതിച്ചുയർന്ന്...
ഓതിരം വെട്ടി...
സങ്കൽപം കൊണ്ട്... ചക്രധാരം വീശി...
പാളിയെടുത്ത് അരിവാള് വെട്ടി...
പൊങ്ങിത്താണു പറ്റി...
വലിഞ്ഞ് കേറി... മാറ് നോക്കിക്കുത്തി...
വലമടി പൂക്കേറ്റുവിലങ്ങി...
ഇടവടിമാറിൻ കുഴിയിൽ കുത്തി...
ഇടത്ത് മാറി തടം കെട്ടി...
ഇടത്തുകേറി വിദൂരസ്‌നായി മർമ്മത്തിൽ...
പുക്കുമനക്കോലിൽ... ചേർന്നു തിരിഞ്ഞു നീട്ടി...