മാണിക്യ കല്ലായി

മാണിക്യക്കല്ലായ് നെഞ്ചിൽ സ്ഫുരിക്കുന്ന
സ്നേഹപ്രഭയാണെന്നച്ഛൻ..
സൗമ്യസ്മിതത്താൽ ഉൾത്താപം മറക്കുന്ന
സാന്ത്വന സൂര്യനുമച്ഛൻ..(2)

എന്നിലെ എന്നെ അറിയുവാനായ്  
കണ്ണാടിയായ് മുന്നിൽ നിന്ന്
ഒന്നും പറയാതെ എല്ലാം പറയുന്ന
എൻ പ്രിയതോഴനാണച്ഛൻ
എന്നും വിളിപ്പേരിൽ തേൻകണം
ചാലിച്ചിട്ടെന്നെ തലോടി ഉണർത്തി
അറിവിന്റെ അക്ഷയപാത്രമായൊത്തിരി
വചനങ്ങളോതിതരുന്നൊരച്ഛൻ

ദൂരെ ഞാൻ കാണും സ്വർണ്ണമാൻപേടയെ
ചാരത്തണച്ചെനിക്കേകി..
ഞാൻ നെയ്യും മോഹവലയമായെന്നും
ആഴിപ്പരപ്പിൽ പോം അഛൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manikya kallayi

Additional Info

Year: 
2018

അനുബന്ധവർത്തമാനം