പുഴയറിയും

പുഴയറിയും കുളിരുണ്ടോ പൂവാലിപുന്നാരേ..
പുലരും മുൻപുണരേണം പൂമിഴികൾ എഴുതേണം (2)
പുതുമഞ്ഞിൽ വെയിലേറ്റൊളി തൂകും പൊന്നോളങ്ങൾ
പൂഞ്ചോലയിൽ മുങ്ങുമ്പോൾ പുണരേണം നീയെന്നും...
പൂഞ്ചോലയിൽ മുങ്ങുമ്പോൾ പുണരേണം നീയെന്നും...
പുഴയറിയും കുളിരുണ്ടോ പൂവാലിപുന്നാരേ..
പുലരും മുൻപുണരേണം പൂമിഴികൾ എഴുതേണം

നിരനിരയായലതല്ലും വയലേലകളോടോ  
വരിവരിയായി കണിയേകും കദളിക്കൂമ്പുകളോടോ  ..
കിന്നാരം ചൊല്ലുന്നൂറണ്ണാറക്കണ്ണൻറെ  
പുന്നാര ചേലുള്ള കുറുമൊഴിയോടോ
നിൻ മൊഴിയാട്ടം മൂളി പാട്ടിലാറാട്ടം  
നിൻ മനമാറാട്ടം മോഹപ്പൊന്മയിലാട്ടം
പുഴയറിയും കുളിരുണ്ടോ പൂവാലിപുന്നാരേ
പുലരും മുൻപുണരേണം പൂമിഴികൾ എഴുതേണം

കളകളമിളകുന്നോരരുവിലൂടോ..
കണകണമായിറ്റുന്നോരിലയൂറും തുള്ളിയിലോ  
മിന്നായം പോലുള്ളിൽ തുള്ളിക്കളിക്കുന്ന ..
പൊന്മനിൻ ചേലുള്ള മിഴികളിലൂടൊ
നീൻ മിഴിയാട്ടം മായക്കാവടിയാട്ടം
നിന്നനുരാഗം തൂകും ചഞ്ചലഭാവം
പുഴയറിയും കുളിരുണ്ടോ പൂവാലിപുന്നാരേ
പുലരും മുൻപുണരേണം പൂമിഴികൾ എഴുതേണം
പൂഞ്ചോലയിൽ മുങ്ങുമ്പോൾ പുണരേണം നീയെന്നും...
പുഴയറിയും കുളിരുണ്ടോ പൂവാലിപുന്നാരേ..
പുലരും മുൻപുണരേണം പൂമിഴികൾ എഴുതേണം

Puzhayariyum Malayalam Video Song | Aickarakkonathe Bhishaguaranmaar | Sohan Roy