പ്രണയം മഞ്ഞായ്

പ്രണയം മഞ്ഞായ് പുണരും കാലം
നിഴലിൽ നിഴലായ് അലിയും നേരം (2)
മധുരം ജീവിതം നുകരാം തേൻകണം
കനവോ സുന്ദരം.. മനമോ മോഹിതം
അതിലായിരമാതിര മിന്നിനിറഞ്ഞൊരു പ്രേമാകാശവും
പ്രണയം മഞ്ഞായ് പുണരും കാലം
നിഴലിൽ നിഴലായ് അലിയും നേരം

തിരകൾ തഴുകും തീരമിതല്ലോ
ഇളംകാറ്റു വീശും തണലുമിതല്ലോ (2)
ഇവിടിരുന്നാവണം ഹൃദയത്തിൻ സപന്ദനം
നിനക്കായ് മാത്രം ഞാൻ പതിച്ചു നൽകാൻ
പ്രണയം മഞ്ഞായ് പുണരും കാലം
നിഴലിൽ നിഴലായ് അലിയും നേരം

മണലിൻ ചരുവിൽ നീ മറഞ്ഞാലും
മധുമലർ ചാർത്തിൽ പോയൊളിച്ചാലും
എവിടിരുന്നാലും നിൻ അനുരാഗഗന്ധം
എനിക്കായ് മാത്രം ..ഒഴുകിയെത്തും...
പ്രണയം മഞ്ഞായ് പുണരും കാലം
നിഴലിൽ നിഴലായ് അലിയും നേരം
മധുരം ജീവിതം നുകരാം തേൻകണം
കനവോ സുന്ദരം.. മനമോ മോഹിതം
അതിലായിരമാതിര മിന്നിനിറഞ്ഞൊരു പ്രേമാകാശവും

"Pranayam Manjaai" Malayalam Video Song | Aickarakkonathe Bhishaguaranmaar | BR Bijuram |