കല്ലടയാർ ഒഴുകിയെത്തി
കല്ലടയാർ ഒഴുകിയെത്തി
പുണരുന്നൊരു നാട്
കണ്ണടച്ചാലോടിയെത്തും
ഓർമ്മകൾ തൻ നാട് (2)
ഐക്യമുള്ള ദേശമാണെൻ
ഐക്കരക്കോണം
പൂങ്ങോട്ടാ പേക്കാവിൽ
ഒത്തുചേർന്നാൽ ഉത്സവമേളം
ഐക്കരക്കോണം എന്റൈക്കരക്കോണം (2)
ജാതിയില്ലാ മതമില്ലാ ഗുരുസന്നിധിയിൽ
ജപമാല തീർക്കാൻ കോർക്കും സൌഹൃദം മാത്രം
വാദിയില്ലാ പ്രതിയില്ലാ വാദങ്ങളില്ലാ
വേറിട്ട് പോകാനാരും മോഹിക്കയില്ല
മാനവദേശം മാതൃകാ ദേശം (2)
(കല്ലടയാർ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalladayar Ozhukiyethi
Additional Info
Year:
2018
ഗാനശാഖ: