പർവതനന്ദിനി

പർവതനന്ദിനീ നീ താമസിക്കും
പച്ചിലമാളിക ഞാൻ കണ്ടൂ
പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും
പവിഴപ്പാടങ്ങൾ ഞാൻ കണ്ടൂ
(പർവത..)

അന്തിയ്ക്കു നീ വന്നൂ കുളിയ്ക്കാനിറങ്ങും
ചെന്താമരക്കുളക്കടവിൽ
എന്നെ കണ്ടതിനാലോ - മാനം
കണ്ണടച്ചതിനാലോ മുങ്ങി
ത്തോർത്താതെയൊതുക്കുകൾ കേറി നീ
മുഖം കുനിച്ചു നടന്നൂ - ഇന്നലെ
മുഖം കുനിച്ചു നടന്നൂ
(പർവത..)

നീലനിചോളങ്ങൾ പുതച്ചേ നിൽക്കും
നിൻ താഴ്വരക്കുളിർ കുടിലിൽ
എന്നെ കണ്ടതിനാലോ - നാണം
നിന്നെ മൂടുകയാലോ നിൻ
പുല്പായിന്മേൽ ഉറക്കം വരാതെ നീ
നഖം കടിച്ചു കിടന്നൂ - രാത്രിയിൽ
നഖം കടിച്ചു കിടന്നൂ
(പർവത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parvatha nandinee

Additional Info

Year: 
1973

അനുബന്ധവർത്തമാനം