മൃഗം മൃഗം
മൃഗം മൃഗം ക്രൂരമൃഗം
മനുഷ്യനിപ്പോഴും വന്യമൃഗം
മൃഗം മൃഗം ക്രൂരമൃഗം
അവനു ചൂടാന്‍ പൂവുകള്‍ നല്‍കി
പ്രപഞ്ചശില്‍പി
അവന്റെ വഴിയില്‍ പുലരികള്‍ തീത്തു
പ്രപഞ്ചശില്‍പി
പൂക്കളവൻ ചൂടിയെറിഞ്ഞു
പുലരികളൂതിയണച്ചു
അവന്റെ ദാഹം ഘാതകദാഹം
അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം
മൃഗം മൃഗം ക്രൂരമൃഗം
അവനു മേയാന്‍ ഭൂമികൊടുത്തു
പ്രപഞ്ചശില്‍പി
അവനു സഖിയായ് സ്ത്രീയെ തീത്തു
പ്രപഞ്ചശില്‍പി
ഭൂമിയവന്‍ വെട്ടിമുറിച്ചു
പുല്‍കി സ്ത്രീയെ ഞെരിച്ചു
അവനു കാമം ക്രൂരവിനോദം
അവന്റെ കഥയാണിതിഹാസം - ഇതിഹാസം
മൃഗം മൃഗം ക്രൂരമൃഗം
മനുഷ്യനിപ്പോഴും വന്യമൃഗം
മൃഗം മൃഗം ക്രൂരമൃഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mrugam Mrugam
Additional Info
Year:
1973
ഗാനശാഖ: