കുടിക്കൂ കുടിക്കൂ
കുടിയ്ക്കൂ കുടിയ്ക്കൂ പുതിയ വീഞ്ഞിത് കുടിയ്ക്കൂ
തുടുക്കട്ടെ മനസ്സും മജ്ജയും
അസ്ഥിയും ഞരമ്പും തുടുക്കട്ടേ
കുടിയ്ക്കൂ കുടിയ്ക്കൂ
നീലമൽസ്യങ്ങളായ് മധുചഷകങ്ങളിൽ
നീന്തിക്കളിക്കട്ടെ നിൻ മിഴികൾ
കൂത്തു പറക്കട്ടെ കടിഞ്ഞാണൂരിയ
കുതിരകൾ പോലെ വികാരങ്ങൾ
ഒരു മദിരോൽസവമാക്കൂ ജീവിതം
ഓമർഖയ്യാമിനെപ്പോലെ
കുടിയ്ക്കൂ കുടിയ്ക്കൂ
നാഡികളേഴിലും വീണ്ടും ഫണം വിടർത്താടട്ടേ
നാഗങ്ങൾപോലെ നിൻ തേൻചൊടികൾ
ചേർത്തുപിടിക്കട്ടെ തുടിക്കുമീ പൗരുഷം
ചിറകുകൾ കൊണ്ടു ഞാൻ പൊതിഞ്ഞോട്ടെ
ഒരു മദനോൽസവമാക്കൂ ജീവിതം
ഓമർഖയ്യാമിനെപ്പോലെ
കുടിയ്ക്കൂ കുടിയ്ക്കൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kudikkoo Kudikkoo
Additional Info
Year:
1973
ഗാനശാഖ: