കണ്ടില്ലേ സായിപ്പേ
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
മറുനാട്ടിലെ വീഥികളിൽ
മലനാട്ടിലെ കളികളുമായ്
മലയാള മക്കളിറങ്ങിയ കാര്യം
നിങ്ങളറിഞ്ഞില്ലേ
മലയാള മക്കളിറങ്ങിയ കാര്യം
നിങ്ങളറിഞ്ഞില്ലേ
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
ഹാ കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
തുമ്പകൾ പൂക്കണ നാട്ടില്
തുമ്പി കളിക്കണ നാട്ടില്
അയലത്തെ പെണ്മണിമാരുടെ
കണ്ണു തുറക്കണ നേരത്ത്
പൊടി പാറ്റണ തെയ്യാട്ടം
മോഹബ്ബത്തിൻ കളിയാട്ടം
അതു കണ്ടാൽ ഖൽബിനകത്തൊരു
പൂത്തിരി തന്നുടെ മിന്നാട്ടം
അതു കണ്ടാൽ ഖൽബിനകത്തൊരു
പൂത്തിരി തന്നുടെ മിന്നാട്ടം
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
ഹാ കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
കണ്ണിനകത്തൊരു പമ്പരം കൊണ്ട്
നടക്കണ സുന്ദരീ
മണവാട്ടിപ്പെണ്ണായ് എന്നുടെ കൂടെ
നീയും പോരുന്നോ
പെരുന്നാളിനു നെയ്ച്ചോറ്
മണിക്കാലില് പൊൻ കൊലുസ്സ്
അരിമുല്ലപ്പൂമണ മേനിയിൽ
അത്തറ് പൂശിയ കുപ്പായം
അരിമുല്ലപ്പൂമണ മേനിയിൽ
അത്തറ് പൂശിയ കുപ്പായം
കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും
ഹാ കണ്ടില്ലേ സായിപ്പേ നാടൻപാട്ടും കൈകൊട്ടും