മൗനമോഹങ്ങൾ നിറം തരും
മൗനമോഹങ്ങൾ നിറം തരും പ്രഭാതങ്ങൾ
എന്നോർമകളിൽ സുഖം പകരാൻ
പ്രകാശമായ് വരും...പോയകാലങ്ങൾ
(മൗനമോഹങ്ങൾ..)
മയിലിൻ കൂട്ടിലെന്തേ നിന്റെ
സ്വപ്നങ്ങൾ ഏകാന്തമായ്
വീണ്ടും വീണ പൂക്കൾ നിൻ
വിഷാദങ്ങൾ പാടുന്നുവോ
പുതുരാഗമേ വരൂ നവജീവിതം തരൂ
മനസ്സിന്റെ മണിച്ചെപ്പിൽ
ആയിരം മലരിൽ...തേൻ നിറയ്ക്കൂ നീ
മൗനമോഹങ്ങൾ...
ഇന്നും നിന്റെ കണ്ണിൽ
ബാഷ്പബിന്ദുക്കൾ നീരാടുമ്പോൾ
ഇന്നും നൊമ്പരങ്ങൾ വിങ്ങും
ആത്മാവിൽ തേങ്ങുന്നുവോ
മഴമേഘമേ വരൂ.. ജലധാരകൾ തരൂ
മനസ്സിന്റെ കളിത്തട്ടിൽ
ആയിരം ഇതളായ് മോഹമേ നീ...വിടരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mounamohangal
Additional Info
Year:
1983
ഗാനശാഖ: