കണ്ണീരിന്റെ കായൽ

വാവോ വാവോ വാവേ വം വാവോ
വാവോ വാവാവാവോ വാവേ വം വാവോ

കണ്ണീരിന്റെ കായൽ തന്നിൽ സ്നേഹം മുങ്ങുമ്പോൾ
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണൻ വിങ്ങുന്നൂ
പടി വാതിൽ ചാ‍രാതെ മിഴി തോരാതെ മയങ്ങീടാതെ
പിടയുന്നോരെൻ നെഞ്ചുമായ്
തിരയുന്നു ഞാൻ നിന്നെയീ ശൂന്യമാം വഴിയിൽ
കണ്ണീരിന്റെ കായൽ തന്നിൽ സ്നേഹം മുങ്ങുമ്പോൾ
ഉണ്ണീ നിന്നെ കാണാതെന്റെ പ്രാണൻ വിങ്ങുന്നൂ

തിങ്കൾക്കലയായ് എന്നും മടിയിൽ
ഇങ്കിൽ കുതിരും പൊന്നും കുടമേ
വേദനയായ് നീ ഇന്നെൻ മാറിൽ ചായുന്നു
മുള്ളുകൾ കൊള്ളും പോലെ ഉള്ളും നീറുന്നു
രാരീരം പാടാനാവാതെ
നെഞ്ചോരം മുന്നിൽ നീറുന്നൂ

(കണ്ണീരിന്റെ കായൽ )

മിന്നൽ പിണറിൽ പൊള്ളും മനസ്സിൽ
കാണാക്കയവും പേമാരികളും
പെയ്തൊഴിയാതെ വാനം മേലേ കേഴുന്നു
പൂവണിയാതെ മോഹം താഴെ വീഴുന്നു
ആരേയും കാണാനാവാതെ
രാവേ നീ നീളെ വാഴുന്നൂ

(കണ്ണീരിന്റെ കായൽ )