കുളിരില്ലം വാഴും

കുളിരില്ലം വാഴും കരുമാടി പെണ്ണാളേ
വരിനെല്ലിൻ കൂമ്പിൽ ചെറു പൂവും വന്നില്ലേ
പുതുചാലിൽ ഇണ തേടും തിരു താലി പൂഞ്ഞാലേ
കളിയാക്കി ചിരി തൂകുന്നൊരു നാണകുഞ്ഞാണോ
കരളിലു കിരു കിരെ കനവുകൾ നിറയണ
കിന്നാരങ്ങൾ പറയല്ലേ
പുന്നാര ഗാനം ചൊരിയല്ലേ ഇതു
മായം ചേരും കൊതിയല്ലേ
നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു

തെളിമാനം തൊട്ടപ്പോൾ പാടം നീളേ
മുള നീട്ടും സ്വപ്നങ്ങൾ കുളിരണിയുന്നൂ
ചെളിമണ്ണിൽ തപ്പുമ്പോൾ താറാക്കൂട്ടം
വിളി പാറും പാട്ടുണ്ടേ കറുക വരമ്പിൽ
വന്നെത്താനാരേ നിറപെണ്ണേ നീ കാത്തു
നിന്നെ പോലൊക്കുന്നൊരു കൂത്താടി ചെക്കൻ
ഒറ്റാലി മീനോ മുറ്റാത്ത മീനേ
എന്നോടെന്തേ കൊതി തോന്നിടുവാൻ
മണ്ണാശ തേടും ഇളവിത്തായ്
മനം എന്നെ നിന്നെ കണ്ടെ പോയ്
എന്തെന്തു മോഹം കരുതുന്നൂ
അതു വന്നെന്നല്ലേ കാണേണ്ടൂ

കതിർ കൊയ്യാൻ വന്നപ്പോൾ മാടം മീ‍തേ
ഒളി നോട്ടം പാളുന്നൂ ചെറുമിയെ നോക്കി
അവളെ കണ്ടഞ്ചി പോയ് മോഹപ്പാടം
അണ വെള്ളം തൂളുന്നു അണ മുറിയുമ്പോൾ
കണ്ണെത്താ ദൂരം ചെറുവള്ളത്തേലേറ്റാം
നിന്നെ താനെന്റെ കിളിയുള്ളത്താൽ മുത്താം
മറ്റാരും കാണാതൊറ്റയ്ക്കു വന്നാൽ
മുത്തം മുത്തം ഇള നീരു തരാം
പറ്റാത്ത കാര്യം തെളി നീരായ്
ഇനി നിന്നെ തന്നെ പുൽകീടാം
എന്നെന്നും എന്റെ കരളിന്റെ
പുതു പൊന്നും തേനും നൽകീടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirillam vaazhum

Additional Info

അനുബന്ധവർത്തമാനം