മിഴിയിലെ നാണം

മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളി മയ നാളം
മൊഴിയിലെ ഈണം നുണയുന്ന നേരം
ഞാനിന്നോ ശ്രുതി ലയമധുരാഗം
പ്രണയിനീ നീയെൻ മരതക തീരം
കുഞ്ഞോളമായ് വന്നീടുമോ അരികിൽ നീ
മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളി മയ നാളം
മൊഴിയിലെ ഈണം നുണയുന്ന നേരം

മഴയുടെ അനുരാഗം പെയ്യുന്നെന്നുള്ളിൽ
പുഴയുടെ മഞ്ജീ‍രം കൊഞ്ചുന്നെന്നുള്ളിൽ
കതിരെഴുമൂഴിയിൽ ഓലോലം
കള കള ഗീതമായ് കിന്നാരം
നെയ്യാമ്പൽ നീയെന്നിൽ
അതിലെന്നും തേനായ് നീയും
നനവണിയണ കനവിൽ ഒഴുകി നാം
മിഴിയിലെ നാണം കവിയുന്ന നേരം
നീയിന്നോ പുലരൊളി മയ നാളം
മൊഴിയിലെ ഈണം നുണയുന്ന നേരം


കുറുമൊഴി മണിമാല്യം പെണ്ണെ നൽകാം ഞാൻ
കുറു നിരയാലെ നീ എന്നും മൂടാം ഞാൻ
കളമൊഴിയായി നീ കാതോരം
കവിളണിയുന്നൂ നിൻ സിന്ദൂരം
നിന്നെ നന്ദി മുന്നിൽ
ഇനി മിന്നും പന്തൽ തന്നിൽ
നിറപറയൂടെ അരികിലൊരു ദിനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhiyile Nanam

Additional Info

Year: 
2004

അനുബന്ധവർത്തമാനം