ചാരുമുഖിയുഷ മന്ദം
ചാരുമുഖിയുഷ മന്ദം
മാരലീലാലോലയായി
തന്നുടെ സുന്ദര നന്ദന സീമനി
ചെന്നിതു മന്മഥ ചിന്തയിൽ മുഴുകീ
പൂത്തവല്ലീ നികുഞ്ജത്തിൽ
കാത്തിരുന്നിതനിരുദ്ധൻ
പങ്കജബാണനവൻ ബാണാത്മജ
തൻ കരപല്ലവമൻപിൽ ഗ്രഹിച്ചൂ
ചാരുമുഖിയുഷ മന്ദം
മാരലീലാലോലയായി
പൂന്തേൻ മൊഴി പുണർന്നൂ
മാന്തളിർത്തനു ഗൂഡം
അംഗനമാർ മണിതൻ കുചകുങ്കുമ
മംഗലരേണുവണിഞ്ഞനിരുദ്ധൻ - അനിരുദ്ധൻ
ചാരുമുഖിയുഷ മന്ദം
മാരലീലാലോലയായി
മാരുതൻ ചാമരം വീശി
മാലതികൾ മണം പൂശി
കോകിലപാളികൾ കാകളിയാലതി
മോഹന കേളീ രംഗം വാഴ്ത്തീ - വാഴ്ത്തീ
ചാരുമുഖിയുഷ മന്ദം
മാരലീലാലോലയായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Charumukhiyusha
Additional Info
ഗാനശാഖ: