സുന്ദരിമാര്‍കുല മൌലികളേ

സുന്ദരിമാര്‍കുല മൌലികളേ
പന്തടിച്ചുകളിയ്ക്കുക നാം
ഉര്‍വ്വശിയെവിടേ മേനകയെവിടേ
ഉമ്പര്‍കോന്‍പുരിയിലെ രംഭയെവിടേ
സുന്ദരിമാര്‍കുല മൌലികളേ

കൈവളകിലുങ്ങീ പന്തടിയ്ക്കാന്‍
കാല്‍ത്തളകിലുങ്ങീ ചോടുവയ്ക്കാന്‍
ആലിലവയറ്റിലെ ഒഡ്യാണം
ആലോലംകിലുങ്ങീ പന്തടിയ്ക്കാം
പന്തടിയ്ക്കാം..
(സുന്ദരിമാര്‍കുല...)

ഇന്ദ്രസദസ്സില്‍ പന്തടിയ്ക്കാം
ചിന്തുകള്‍പാടീ ചോടുവയ്ക്കാം
പന്തികമേഘത്തെ ഉമ്മവയ്ക്കും
ചന്ദ്രനും സൂര്യനും കണ്ടുനില്‍ക്കും
കണ്ടുനില്‍ക്കും..
സുന്ദരിമാര്‍കുല മൌലികളേ

ചെന്തളിര്‍കരങ്ങള്‍ ചുമന്നോട്ടേ
പൂങ്കവിള്‍മലരുകള്‍ വിയര്‍ത്തോട്ടേ
പാടിത്തിരിഞ്ഞിട്ടു പന്തടിയ്ക്കാം
ആടിക്കുഴഞ്ഞിട്ട് പന്തടിയ്ക്കാം
പന്തടിയ്ക്കാം..
സുന്ദരിമാര്‍കുല മൌലികളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundarimarkula moulikale