അക്കരെയക്കരെ
അക്കരെയക്കരെ അമ്പല മുറ്റത്ത-
ശോക മരമൊന്നു നില്പൂ
പൂക്കാതെ - തീരെ തളിർക്കാതെ - ചില്ലക്കൈ
താഴ്ത്തി തളർന്നു വിവശനായി
(അക്കരെയക്കരെ..)
കിങ്കിലം കിങ്കിലം കിങ്കിലം കിലുങ്ങും
തങ്കചിലങ്കയുമായൊരു നാൾ
കൊട്ടാരക്കെട്ടിലെ പാവമാം നർത്തകി
എത്തീ അശോകമരച്ചോട്ടിൽ
പാലൊഴിച്ചു നറും തേനൊഴിച്ചൂ
തെളിനെയ്യുമൊഴിച്ചു നനച്ചു
ചെമ്പനീർ ചാറു പുരണ്ടൊരു മൃദുല
ചെന്താരടി വച്ചു വലം വച്ചൂ
അത്തരു നിറയെ പൊട്ടിമുളച്ചൂ
സിന്ദൂരാരുണ മുകുളങ്ങൾ
രോമഹർഷമണിഞ്ഞൂ ശാഖകൾ
തക്കിട തരികിട മുഴക്കീ
അക്കരെയക്കരെഅമ്പല മുറ്റത്ത
ശോക മരമൊന്നു നില്പൂ
പൂത്തു - നിറയെ തളിർത്തു - ചില്ലക്കൈ
ഉയർത്തിയുമന്ത പ്രചോദിതമായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Akkareyakkare