നൃത്യതി നൃത്യതി

നൃത്യതി നൃത്യതി ബ്രഹ്മപദം
നക്ഷത്ര നവഗ്രഹ ഹംസപദം
നൃത്യതി നൃത്യതി ബ്രഹ്മപദം

ആയിരം അണ്ഡകടാഹങ്ങളലയും
അനന്തമാം ക്ഷീരപഥത്തില്‍
ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍
സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍
വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍
വിളഞ്ഞൂ പണ്ടീ താളം
താളം - ആദിതാളം ഇത്
ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം
താളം..
നൃത്യതി നൃത്യതി ബ്രഹ്മപദം

വീണാവേണുമൃദംഗനിനാദം
വിഹരതി വിദ്യാധരഗീതം
സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും
യക്ഷകിന്നര നടനമേളം
അഷ്ടദിക്പാലകര്‍ കൊട്ടും തുടിയുടെ
സൃഷ്ടിസ്ഥിതിലയതാളം
താളം - ആദിതാളം ഇത്
ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം
താളം..
നൃത്യതി നൃത്യതി ബ്രഹ്മപദം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nruthyathi nruthyathi

Additional Info

അനുബന്ധവർത്തമാനം