താരുണ്യത്തിൻ ആരാമത്തിൻ

താരുണ്യത്തിൻ ആരാമത്തിൻ താരല്ലോ നീ
താരിന്നല്ലി ഉള്ളിൽ ചൂടും പെണ്ണല്ലോ നീ
നിഴലുകൾ നൽകുമീ നീലിമയിൽ
വരുന്നു നിൻ നാണം മാറ്റുവാൻ ആ...

സ്വർണ്ണത്തേരിൽ ചാരത്തെത്തും താരമ്പൻ നീ
മെല്ലതൊട്ടെൻ ഉള്ളം നുള്ളും രോമാഞ്ചം നീ
നിഴലുകൾ നൽകുമീ നീലിമയിൽ
വരുന്നു നിൻ തല്പം തീർക്കുവാൻ

തണുപ്പുള്ള കാലം തിളയ്ക്കുന്ന പ്രായം
തരിക്കുന്നു ദേഹം മുന്നിൽ മൂകതീരം
സമ്മതം മാത്രമേ നീ തരേണ്ടതുള്ളൂ
നിൻ തനുവിൻ മൃദുലതയിൽ ഓളമായ് മാറാൻ
ചുബനത്തിൻ കുങ്കുമത്തിൽ എന്നുടൽ മൂടുവാൻ
ചുബനത്തിൻ കുങ്കുമത്തിൽ എന്നുടൽ മൂടുവാൻ
(താരുണ്യത്തിൻ..)

നിനക്കായെൻ ജീവൻ നിനക്കായെൻ ജന്മം
നിനക്കുള്ളതെല്ലാം എന്നും എന്റെ സ്വന്തം
നീ തരും നേരം എൻ നിതാന്ത മൗനം
വാക്കുകളായ് ഉണരുകയായ് വിമൂകരാഗം
നിൻ ചിരിതൻ ചന്ദ്രികയിൽ എന്നുടൽ മുങ്ങുവാൻ
നിൻ ചിരിതൻ ചന്ദ്രികയിൽ എന്നുടൽ മുങ്ങുവാൻ
(താരുണ്യത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharunyathin aaramathin