കരിമ്പോ കനിയോ നിൻ ദേഹം

കരിമ്പോ കനിയോ നിൻ ദേഹം
അമൃതോ തേനോ നിന്നധരം
തൊട്ടാലറിയാം നുകർന്നാലറിയാം
മുള്ളോ മലരോ നിൻ കണ്ണിൽ
കുളിരോ ചൂടോ നിൻ കയ്യിൽ
അടുത്താലറിയാം പുണർന്നാലറിയാം
(കരിമ്പോ...)

മധുരം നിറയും കുടമാണോ
മാറിൽ ഇളകും കിളിയാണോ
കുടമായാലും കിളിയായാലും
കുടമായാലും കിളിയായാലും
നിൻ വിരലിൻ തഴുകലുകൾ അറിയാനാണല്ലോ
നീരണി മുകുളം വിരിഞ്ഞിടും സമയം
കരിമ്പോ കനിയോ നിൻ ദേഹം
അടുത്താലറിയാം പുണർന്നാലറിയാം

പനിനീരുതിരും ദളമേതോ
പുളകം പൊതിയും നിധിയേതോ
ഒരു മോഹത്തിൻ അനുദാഹത്തെ
നിണമുറയും നിർവ്യതിയിൽ കണിവെയ്ക്കാനല്ലോ
മാദക സദനം തുറന്നിടും സമയം
(കരിമ്പോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimbo kaniyo