ഓണപ്പൂവുകൾ വിരുന്നു വന്നു
ഓണപ്പൂവുകൾ വിരുന്നു വന്നു
ഓണത്തുമ്പികൾ പറന്നു വന്നു
ഒന്നാകും കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
സ്വർണ്ണത്താലവും മഞ്ഞക്കോടിയും
ഉയർന്നിടുന്നു
മതങ്ങളില്ല ജാതികളില്ല
തിരുവോണത്തിൻ തിരുനടയിൽ
മാനുഷരെല്ലാം ഒരുപോൽ മേവും
പൊന്നോണത്തിൻ പൊന്നൊളിയിൽ
ഒരമ്മ തന്നുടെ മക്കൾ നമ്മൾ
ഒരുക്കി നിൽക്കും കാഴ്ചകളിൽ
ഒരേ സ്വരത്തിൽ ഉയർന്നു പൊങ്ങും
ഉല്ലാസത്തിൻ പൂവിളിയിൽ
(ഓണപ്പൂവുകൾ...)
ദുനിയാവിൽ സ്വർഗ്ഗത്തിൻ ഒളിപൊഴിച്ച്
തെളിവാനിൽ പെരുന്നാളിൻ പെറയുദിച്ച്
കരളിന്റെ മണിത്തോപ്പിൽ മലർ വിരിഞ്ഞ്
ചിരികൊണ്ട് കുടിൽ പോലും അഴകണിഞ്ഞ്
ദുനിയാവിൽ സ്വർഗ്ഗത്തിൻ ഒളിപൊഴിച്ച്
തെളിവാനിൽ പെരുന്നാളിൻ പെറയുദിച്ച്
പടച്ചവന്റെ കരുണകൊണ്ട് നല്ലൊരു നാള്
മനുഷ്യരൊന്നായ് മാറിടുന്ന പുന്നാര നാള്
ഒരുമതൻ ആനന്ദം പെരുമതൻ ആനന്ദം
അരുളും ചേല് നെറയും ഹാല്
(ദുനിയാവിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onappoovukal virunnu vannu
Additional Info
Year:
1983
ഗാനശാഖ: