സുഷമേ നിന്നിൽ ഉഷസ്സുകൾ

സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു സുരഭീ നിന്നിൽ പ്രകൃതിയെ കണ്ടു ഏഴു നിറങ്ങൾ പോരല്ലോ സഖീ എഴുതാൻ നിന്നുടെ രൂപം സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു ഇന്ദ്രധനുസ്സും സന്ധ്യാരാഗവും ആ... ഇന്ദ്രധനുസ്സും സന്ധ്യാരാഗവും ഇഴുകിയതല്ലോ നിന്മേനി അഞ്ജനമുകിലും സാഗരലയവും അഞ്ജനമുകിലും സാഗരലയവും കലരുവതല്ലോ നിൻ വേണി വസന്തം വിടർത്തി മരന്ദം വിളമ്പി അണയുക സഖിയെൻ വിരലുകൾ തഴുകി വരകളായ് തെളിയുവാൻ ഇനി നീ സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു ഇന്ദീവരവും സരസീരുഹവും ഇണയാകുന്നതു നിൻ കണ്ണിൽ നിമ്‌നോന്നതികൾ സ്പന്ദിതമായി നിമ്‌നോന്നതികൾ സ്പന്ദിതമായി നിറമേകുന്നതു നിൻ മാറിൽ പദങ്ങൾ ഇളക്കി നിറങ്ങൾ ഉണർത്തി നിറയുക സഖി നിൻ പൂവതിലൊഴുകി വരകളായ് തെളിയുവാൻ ഇനി നീ സുഷമേ നിന്നിൽ ഉഷസ്സുകൾ കണ്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sushame ninnil

Additional Info

Year: 
1981

അനുബന്ധവർത്തമാനം