കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
ചിരിച്ചു ഞാൻ സ്വപ്നങ്ങളെ ഉണർത്തുന്നു വീണ്ടും
മനസ്സിലെ വ്രണങ്ങൾക്ക് മരുന്നായ തോഴീ
എന്റെ ഉഷസ്സിനും ഉണർവിനും ഉറവിന്നു നീയായ്
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
ദിനങ്ങൾക്ക് നിറം കൂട്ടാൻ പഠിച്ചതെൻ ശാപം
സ്വരങ്ങളിൽ രൂപം കാണാൻ തുനിഞ്ഞതെൻ പാപം
ജനിച്ചതിൻ ശിക്ഷ കാലം കഴിയും വരെയ്ക്കും
നടക്കണോ സുഖം തേടി മണല്‍പ്പാത തോറും
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
കരങ്ങളിൽ എല്ലാം എന്ന മനുഷ്യന്റെ ഭാവം
മനസ്സിന്റെ വർണ്ണം പോലും അറിയാത്ത പാവം
ഇടയ്ക്കല്പനേരം പോക്കാൻ അടുക്കുന്നു തമ്മിൽ
ഒടുക്കമോ തുടക്കം പോൽ തനിച്ചുള്ള യാത്ര
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
കുടിച്ചു ഞാൻ ദുഃഖങ്ങളെ ഉറക്കുന്നു വീണ്ടും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kudichu njan dukhangale
Additional Info
Year:
1981
ഗാനശാഖ: