പാടാത്ത ഗാനം

പാടാത്ത ഗാനം...
മനസ്സിന്റെ ചുണ്ടിൽ തുളുമ്പുന്ന നേരം
താരുണ്യമേ താളം തരൂ ലാവണ്യമേ
(പാടാത്ത...)

ഇതാ എന്റെ ഗീതം...
ഇതാ എൻ വികാരം...
യുവത്വങ്ങൾ പുൽകാൻ തരിക്കുന്ന ദേഹം
രാവിൻ ആദ്യ ദാഹം
ആണിൻ കണ്ണിൽ കണ്ടു ഞാൻ
താരുണ്യമേ താളം തരൂ ലാവണ്യമേ
(പാടാത്ത...)

വരൂ ഒന്നു ചാരേ...
തൊടൂ എന്നെ മെല്ലേ...
മദം പൊട്ടും പ്രായം തരാമിന്നു കൈയ്യിൽ
രാവിൽ പൂത്ത പൂക്കൾ
ആണിൻ മെയ്യിൽ കണ്ടു ഞാൻ
താരുണ്യമേ താളം തരൂ ലാവണ്യമേ
(പാടാത്ത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Paadaatha gaanam