കൃപാകരി ദേവി
താനാനേ... താനേ... താനാനേ...
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ...
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ...
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ...
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ...
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ...
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ...
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ... (4)
ജപം തുടർന്നിടാനിതാ കൂടമഞ്ഞും...
അലഞ്ഞലഞ്ഞണഞ്ഞിടം കുടജാദ്രി...
ഉഷസ്സിലെ വിളക്കിലെ തിരിനാളം
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ
സൗപർണ്ണികാ തീർത്ഥങ്ങളിൽ
സൗപർണ്ണ മേഘത്തിൻ തേര്...
ഈ കാട്ടിലെ പൂങ്കാറ്റിനും...
ശ്രീശങ്കരാചാര്യ മന്ത്രം...
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം
എന്നെ ആ കോവിൽനടയിൽ വരുത്തുന്നൊരംബികേ...
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ...
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ...
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ...
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ...
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ... (2)