താളങ്ങൾ പുണ്യം തേടും പാദം
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യം പാടും നെഞ്ചം നെഞ്ചം
ഓടിപ്പോകാതെ ആടും പൂവാടി
ഓടിപ്പോകാതെ ആടും പൂവാടി
കുരുന്നു മലരിൽ ഒന്നു കൈയ്യിൽ തന്നേ നീ പോ
ദാഹത്തിൻ കനൽ വിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം
തിടുക്കം കാട്ടല്ലെ പിറകേ പായല്ലേ
തിടുക്കം കാട്ടല്ലെ പിറകേ പായല്ലേ
മലരു നുള്ളി മധു നുണയാൻ സമയമായില്ല
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യം പാടും നെഞ്ചം നെഞ്ചം
കല്യാണം കഴിയും രാവിൽ
ആരാമപ്പൂവാകെ നിനക്കേ സ്വന്തം
വരളും നിൻ ഹൃദയത്തിൽ പുതുവെള്ളം പായുമ്പോൾ
എരിയും നിൻ സ്വപ്നത്തിൻ പുഴവഞ്ചി പൂക്കുമ്പോൾ
മലരു തന്നു മധു പകർന്നു മയങ്ങുമല്ലോ ഞാൻ
ദാഹത്തിൻ കനൽ വിതയ്ക്കും നോട്ടം നോട്ടം
രാഗത്തിൻ ശ്രുതി പകർത്തും ഭാവം ഭാവം
യാചിച്ചാൽ കനിയില്ലല്ലോ
ദാഹത്താൽ വലയുമ്പോൾ വേദാന്തമോ
ഒരു മാളിക പോലല്ലോ കല്യാണ സങ്കല്പം
അതിലേറി വലയേണം എന്നാണോ
ഒരിക്കൽ മാത്രം കനിവുകാട്ടുകതിനുമുമ്പേ നീ
താളങ്ങൾ പുണ്യം തേടും പാദം പാദം
മോഹങ്ങൾ തെയ്യം പാടും നെഞ്ചം നെഞ്ചം
തിടുക്കം കാട്ടല്ലെ പിറകേ പായല്ലേ
തിടുക്കം കാട്ടല്ലെ പിറകേ പായല്ലേ
മലരു നുള്ളി മധു നുണയാൻ സമയമായില്ല