കണ്ണുകളിൽ കണ്ണുകൾ മുങ്ങി
കണ്ണുകളിൽ കണ്ണുകൾ മുങ്ങി
കഥനിറയും കരളിലിറങ്ങി
തിരച്ചാർത്തിലാനയനങ്ങൾ
തിരയുന്നേതൊരു പവിഴം
തിരയുന്നേതൊരു പവിഴം
പൂത്തിരികൾ ചുണ്ടിലൊതുക്കി
കാർത്തിക നീ മുന്നിലിറങ്ങി
വെളിച്ചത്തിൽ ഞാൻ തേടുന്നു
നിന്നനുരാഗപ്പവിഴം
നിന്നനുരാഗപ്പവിഴം
ഹാപ്പി ബെർത്ത്ഡേ ടൂ യൂ
ഹാപ്പി ബെർത്ത്ഡേ ടൂ യൂ
ഹാപ്പി ബെർത്ത്ഡേ ടൂ യൂ -ടൂ യു
(കണ്ണുകളിൽ..)
സമ്മാനം നൽകുവാൻ
സൂക്ഷിക്കാം ഞാനതെൻ
ഉള്ളിലെയോർമ്മത്തിരകളിലാടും
ചിപ്പിയിലെന്നെന്നും (സമ്മാനം..)
എടുത്തു ഞാൻ അണിഞ്ഞിടും
വിരുന്നുകാർ കുഴങ്ങിടും
കള്ളനാഥിഥേയനോ
നിൻ വനിയിൽ വസന്തമായ്
പടർന്നുകയറാൻ കൊതിമടിയരുതിനി
ഹാപ്പി ബെർത്ത്ഡേ ടൂ യൂ -ടൂ യു
(പൂത്തിരികൾ..)
കണ്ണാടിക്കൂട്ടിലെ സ്വർണ്ണമത്സ്യമെന്നപോൽ
എന്റെ മനസ്സിൽ നീന്തുകയല്ലോ
പകൽക്കിനാവേ നീ (കണ്ണാടി..)
ഉടച്ചു ഞാൻ ഇറങ്ങിടും
കഴുത്തിൽ ഞാൻ കുരുക്കിടും
അടിമയായ് മാറിടും
അരമനയിൽ അടിമയായ്
വിരുന്നുവരുവാൻ കൊതി അനുമതി തരൂ
ഹാപ്പി ബെർത്ത്ഡേ ടൂ യൂ -ടൂ യു
(കണ്ണുകളിൽ..)