എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍ - F

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവ പനിനീര്‍ വിശറികളായെങ്കിൽ
ഭാവന ഇളംതെന്നലായെങ്കില്‍ -അതു്
പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവ പനിനീര്‍ വിശറികളായെങ്കില്‍

നിന്റെ തലോടലില്‍ നോവിന്‍ ചില്ലയും
പുഞ്ചിരിപ്പൂ ചൂടുമല്ലോ
കുടിലും മാളികയാകുമല്ലോ
എവിടെയും സ്വര്‍ഗ്ഗം ഉയരുമല്ലോ
എന്‍ പ്രാര്‍ത്ഥന സഫലമായ് തീര്‍ന്നെങ്കില്‍
വരും ജന്മത്തിലും നാം അടുത്തെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവ പനിനീര്‍ വിശറികളായെങ്കില്‍

നിന്‍ വിരിമാറിലെ ചൂടിലലിഞ്ഞാല്‍
ഏതു പായും പൂവിരിതാന്‍
കരിന്തിരി കാര്‍ത്തിക ദീപമല്ലോ
ഇരുളില്‍ നീയേ വെളിച്ചമല്ലോ
നെടുവീര്‍പ്പുകള്‍ പൂവുകളായെങ്കില്‍ -അവ
നിന്‍ നിറമാലയായ് തീര്‍ന്നെങ്കില്‍

എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവ പനിനീര്‍ വിശറികളായെങ്കില്‍
ഭാവന ഇളംതെന്നലായെങ്കില്‍ -അതു്
പരിമളമായ് നിന്നെ തഴുകിയെങ്കില്‍
എന്‍ പാട്ടിനു ചിറകുകള്‍ വിടര്‍ന്നെങ്കില്‍
അവ പനിനീര്‍ വിശറികളായെങ്കില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En paattinu chirakukal - F

Additional Info

Year: 
1981

അനുബന്ധവർത്തമാനം