സുവർണ്ണ സൂര്യൻ
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...
വാർമതിയൊളിയിൽ നീരദമായ്...
ഇരുൾ ചിറകേറീ... മായുകയോ...
വേർപിരിയുന്നോ... മൂകസന്ധ്യേ...
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...
എന്തിനു പൂക്കും ഈ പാഴ്‌മരങ്ങൾ
എന്തിനെന്നറിയാതെ കൊഴിയും...
എന്തിനു പൂക്കും ഈ പാഴ്‌മരങ്ങൾ
എന്തിനെന്നറിയാതെ കൊഴിയും...
തീരം കാണാതെ തേങ്ങും തിര പോലെ
തീരം കാണാതെ തേങ്ങും തിര പോലെ
വിങ്ങും കനവുകൾ നിനവറിയാതെ
ഉരുകുന്നൊരീയഴൽ ധാരയായീ...
മിഴികളിൽ നിറഞ്ഞൊരു അലയാഴിയാകും...
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...
ആരെയോ കാത്ത് കനവുകളെഴുതും...
എന്തിനെന്നറിയാതെ ഹൃദയം...
ആരെയോ കാത്ത് കനവുകളെഴുതും...
എന്തിനെന്നറിയാതെ ഹൃദയം...
അകലം തോന്നാതെ കാണും മുനമ്പേറി
അകലം തോന്നാതെ കാണും മുനമ്പേറി
നീളും പ്രതീക്ഷകൾ തുഴയും കളിത്തോണി
ഒഴുകുന്നൊരീയഴലാമ്പുവിൽ...
മിഴിനീർ നനഞ്ഞൊരു നിറയാഴിയാകും...
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...
വാർമതിയൊളിയിൽ നീരദമായ്...
ഇരുൾ ചിറകേറീ... മായുകയോ...
വേർപിരിയുന്നോ... മൂകസന്ധ്യേ...
സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞൂ...
വസന്ത പൗർണ്ണമി മാഞ്ഞൂ...